Posted On
date_range Updated On
date_range പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു
മുംബൈ: പരോളിൽ എത്തിയ കൊലക്കേസ് പ്രതി 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സംഭവം. പ്രതിയായ സഞ്ജയ് പ്രകാശ് മാനെയെ (34) അറസ്റ്റ് ചെയ്തിട്ടുണ്ട്. 2011ലെ കൊലപാതകക്കേസിലെ പ്രതിയാണ് മാനെ. രണ്ട് മാസം മുമ്പാണ് ഇയാൾ പരോളിൽ പുറത്തിറങ്ങിയത്.
വെള്ളിയാഴ്ച രാത്രി 9.30ഓടെ കടയിലേക്ക് പോകാനായി ഇറങ്ങിയ പെൺകുട്ടിയെ ബലമായി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പീഡനവിവരം പെൺകുട്ടി അമ്മയെ അറിയിച്ചതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
രണ്ട് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു. കഴിഞ്ഞ മാസവും ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി കുട്ടിയുടെ അമ്മ മൊഴി നൽകി. പോക്സോ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.