കൊല്ലപ്പെട്ട അനുദേവ് 

45കാരനെ മാതാവ് കൊലപ്പെടുത്തിയ സംഭവം മദ്യപിച്ചെത്തിയുള്ള ഉപദ്രവം സഹിക്കവയ്യാതെ

കോട്ടയം: മുണ്ടക്കയത്തെ 45കാരനെ മാതാവ് കൊലപ്പെടുത്തിയ സംഭവം മദ്യപിച്ചെത്തിയുള്ള ഉപദ്രവം സഹിക്കവയ്യാതെയെന്ന് പൊലീസ്. മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ടടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുഴിമാവ് 116 ഭാഗത്ത് തോപ്പില്‍ ദാമോദന്‍റെ മകന്‍ അനുദേവന്‍ (45) ആണ് കൊല്ലപ്പെട്ടത്. മാതാവ് സാവിത്രി (68) ആണ് മുണ്ടക്കയം പൊലീസിന്‍റെ കസ്റ്റഡിയിലായിരിക്കുന്നത്.

ഇക്കഴിഞ്ഞ 20നാണ് അനുദേവിനെ കയ്യാലയില്‍ നിന്നു വീണു പരിക്കേറ്റെന്നു പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ് പുലര്‍ച്ചെയാണ് അനുദേവന്‍ മരിച്ചത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്.

മദ്യ ലഹരിയില്‍ മകന്‍റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തുന്ന യുവാവ് മാതാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുമായിരുന്നു. ഇയാളുടെ ശല്യംമൂലം ഭാര്യ നേരത്തെ പിണങ്ങി പോയിരുന്നു. 

Tags:    
News Summary - Mundakkayam anudev murder case updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.