മുംബൈയിൽ തെരുവ് കലാകാരൻ വഴിയരികിൽ മരിച്ച നിലയിൽ

മുംബൈ: മുംബൈ തെരുവുകളിൽ ഗിറ്റാർ വായിച്ചിരുന്ന സൂരജ് മനോജ് തിവാരി എന്ന യുവാവിനെ(25)  മരിച്ച നിലയിൽ കണ്ടെത്തി. വെർസോവയിലെ സെവൻ ബംഗ്ലോയിൽ ഞായറാഴ്ചയാണ് സംഭവം. തലക്ക് പരിക്കേറ്റ നിലയിൽ ബസ് ഡിപ്പോയിൽ കിടക്കുകയായിരുന്നു. ആളുകൾ പൊലീസിൽ വിവരം അറിയിച്ചതോടെ വെർസോവ പൊലീസ് ഇയാളെ ഉടൻ ജുഹുവിലുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

അപകടമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ തലക്കേറ്റ ആഘാതമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തിവാരി ഡൽഹി സ്വദേശിയാണ്. തെരുവ് കലാകാരനായ ഇദ്ദേഹം മുംബൈയിലെ പല സ്ഥലങ്ങളിൽ ഗിറ്റാർ വായിക്കാറുണ്ടായിരുന്നു.

പ്രതിക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. തിവാരിയെ പരിചയമുള്ളവരെ ചോദ്യം ചെയ്യുകയും സിസിടിവി ഫൂട്ടേജ് പരിശോധിക്കുകയും ചെയ്യുകയാണെന്ന് ഇന്‍സ്പെക്ടർ സിറാജ് ഇനാംദർ വ്യക്തമാക്കി.

News Summary - Mumbai: Street guitar player killed by unknown person in Versova

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.