ഉച്ചത്തിൽ പാട്ടുവെച്ച അയൽവാസിയെ കൊലപ്പെടുത്തി 25കാരൻ

മുംബൈ: ഉച്ചത്തിൽ പാട്ട്​ വെച്ചതിന്​ അയൽവാസിയെ കൊലപ്പെടുത്തി 25കാരൻ. മുംബൈയിലെ മാൽവാനി പ്രദേശത്താണ്​ സംഭവം. വീടിന്​ പുറത്ത്​ ഉച്ചത്തിൽ പാട്ടുവെച്ചതോടെ ശബ്​ദം കുറക്കാൻ 25കാരൻ അയൽ​വാസിയോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന്​ തയ്യാറാകാതിരുന്നതോടെയാണ്​ കൊലപാതകം.

ബുധനാഴ്​ച സുരേന്ദ്ര കുമാർ ഗുണ്ണർ തന്‍റെ കുടിലിന്​ പുറത്തിരുന്ന്​ റെക്കോർഡറിൽ പാട്ട്​ കേൾക്കുകയായിരുന്നു. അയൽവാസിയായ സെയ്​ഫ്​ അലി ചാന്ദ്​ അലി ഷെയ്​ക്ക്​ ഇതിൽ അസ്വസ്​ഥനാകുകയും ശബ്​ദം കുറക്കാൻ ആവശ്യപ്പെടുകയും ചെയ്​തു. എന്നാൽ ശബ്​ദം കുറക്കാൻ സു​േരന്ദ്ര കുമാർ തയാറായില്ലെന്ന്​ ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്യുന്നു.

ശബ്​ദം കുറക്കാത്തതിൽ പ്രകോപിതനായ ഷെയ്​ക്ക്​ സുരേന്ദ്ര കുമാറിനെ ഇടിക്കുകയും തറയിൽ തള്ളിയിടുകയും ചെയ്​തു. ഇതോടെ ശരീരത്തിൽനിന്ന്​ രക്തം വാർന്ന സുരേന്ദ്രൻ ബോധരഹിതനായി. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല -പൊലീസ്​ പറഞ്ഞു. ഷെയ്​ക്കിനെ പൊലീസ്​ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ്​ ചെയ്​തു. 

Tags:    
News Summary - Mumbai man kills neighbour for playing loud music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.