പത്തനംതിട്ടയിൽ 13കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: അമ്മയുടെ ഒത്താശയോടെ 13കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടിയുടെ അമ്മയെയും ആൺസുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി സ്വദേശി ജയ്മോനാണ് അറസ്റ്റിലായത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴിപ്രകാരമാണ് അറസ്റ്റ്.

2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സ്വദേശികളാണ് 13കാരിയും അമ്മയും. പെൺകുട്ടിയെ പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടി കടുത്ത മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക കാര്യം അന്വേഷിക്കുകയായിരുന്നു. പിന്നാലെ കുട്ടി അധ്യാപികയോട് വിവരങ്ങൾ വെളിപ്പെടുത്തി. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു.

കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ജയമോനും കർണാടകയിലേക്ക് മുങ്ങിയിരുന്നു. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു കൊലപാതക കേസിലെ പ്രതി കൂടിയാണ് പത്തനംതിട്ട റാന്നി സ്വദേശി ജയ്മോൻ.

Tags:    
News Summary - Mother and male friend arrested in case of rape of 13-year-old girl in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.