മംഗളൂരുവിൽ ​എം.ബി.ബി.എസ്​ വിദ്യാർഥികൾക്ക്​ നേരെ സദാചാര ആക്രമണം; അഞ്ച്​ ബജ്​രംഗ്​ദൾ പ്രവർത്തകർ അറസ്റ്റിൽ

മംഗളൂരു: കർണാടകയിലെ സൂരത്​കലിൽ മെഡിക്കൽ വിദ്യാർഥികൾക്ക്​ നേരെ സദാചാര ആക്രമണം നടത്തിയ അഞ്ച്​ ബജ്​രംഗ്​ദൾ പ്രവർത്തകർ അറസ്റ്റിൽ. കെ.എസ്​. ഹെഗ്​ഡെ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക്​ നേരെയായിരുന്നു ആക്രമണം.

ആറ്​ വിദ്യാർഥികൾ കാറിൽ മാൽപെ ബീച്ചിൽനിന്ന്​ മടങ്ങുന്നതിനിടെയാണ്​ ആക്രമണമുണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു. ഹിന്ദു അനുകൂല സംഘടന പ്രവർത്തകർ കാർ തടഞ്ഞുനിർത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. മുസ്​ലിം യുവാക്കളുമായി സൗഹൃദം കൂടിയത്​ എന്തിനാണെന്ന്​ ചോദിച്ചായിരുന്നു ആക്രമണം. കൂടാതെ പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ചതായും ദൃക്​സാക്ഷികൾ പറയുന്നു.

തുടർന്ന്​ സ്​ഥലത്തുണ്ടായിരുന്ന ട്രാഫിക്​ പൊലീസ്​ സംഭവത്തിൽ ഇടപെടുകയും വിദ്യാർഥികളെ ഇവരിൽനിന്ന്​ മോചിപ്പിക്കുകയുമായിരുന്നു. ബജ്​രംഗ്​ദൾ പ്രവർത്തകരായ പ്രീതം ഷെട്ടി, അർഷിദ്​, ​ശ്രീനിവാസ്​, ​രാകേഷ്​, അഭിഷേക്​ എന്നിവരാണ്​ അറസ്റ്റിലാ​യ​െതന്ന്​ പൊലീസ്​ പൊലീസ്​ പറഞ്ഞു.

സെപ്​റ്റംബർ 17ന്​ ബംഗളൂരുവിൽ സമാന സംഭവം അരങ്ങേറിയിരുന്നു. ബൈക്കിൽ യാത്രചെയ്​ത യുവാവിനെയും യുവതിയെയും ഹിന്ദു അനുകൂല സംഘടന പ്രവർത്തകർ മർദിക്കുകയും അപമാനിക്കുകയുമായിരുന്നു. 


Tags:    
News Summary - Moral policing to MBBS students in Mangaluru Five Bajrang Dal activists arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.