Posted On
date_range Updated On
date_range മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ
മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രക്കാരനെ ബസിൽ കയറുന്നതിന് ഇടയിൽ ആക്രമിച്ച് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടയം മീനച്ചിൽ കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയിൽ കളരിക്കൽ വീട്ടിൽ ജയൻ വാസുവിനെയാണ് (47) അറസ്റ്റ് ചെയ്തത്.
രാത്രികാല പട്രോളിങ്ങിനിടെ സംശയസാഹചര്യത്തിൽ കണ്ട പ്രതിയിൽനിന്ന് കൊട്ടാരക്കര, കോട്ടയം, തിരുവല്ല എന്നീ ബസ് സ്റ്റാൻഡിൽനിന്നും മോഷ്ടിച്ച അഞ്ച് മൊബൈൽ ഫോണുകൾ കണ്ടെടുത്തു.
കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, ഏറ്റുമാനൂർ, പാലാ, വെച്ചൂചിറ എന്നിവിടങ്ങളിലും തൃശൂർ ഈസ്റ്റ് എന്നിവിടങ്ങളിലും നിരവധി മോഷണ പിടിച്ചുപറി കേസിലെ പ്രതിയാണ് ജയൻ. ഇൻസ്പെക്ടർ എം.കെ. സജീവിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.