മൊബൈൽ ഫോൺ മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം: ബസ് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടിയതായി തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ വി. അജിത്‌ അറിയിച്ചു.പള്ളിച്ചൽ സൗപർണിക ഓഡിറ്റോറിയത്തിന് സമീപം പെരിങ്ങോട്ടുകോണം തുണ്ടുവിള വീട്ടിൽ ഉദയകുമാറിനെയാണ് (37) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 20ന് രാത്രി ഏഴരയോടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന് മുന്നിൽ ബസ് കയറാൻ നിന്ന കാഞ്ഞിരംകുളം സ്വദേശിയുടെ ഷർട്ടിന്റെ പോക്കറ്റിൽനിന്ന് 16,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് ഇയാൾ മോഷ്ടിച്ചത്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ തമ്പാനൂർ എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ അഷറഫ്, എസ്.സി.പി.ഒ അരുൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഫോൺ ഇയാളിൽനിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - mobile phone theft; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.