representational image
Posted On
date_range Updated On
date_range കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ ട്രാവൽ ബാഗിൽ
ന്യൂഡൽഹി: കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ ട്രാവൽ ബാഗിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗൾപുരിയിൽ പീർ ബാബ മാജാർ ഭാഗത്ത് വെള്ളിയാഴ്ചയാണ് സംഭവം. വ്യാഴാഴ്ച രാത്രി മുതൽ രോഹിണി ഭാഗത്ത് നിന്ന് കാണാതായ കൗമാരക്കാരനാണ് മരിച്ചത്.
കഴുത്തറുത്ത നിലയിൽ അജ്ഞാത മൃതദേഹം പർപ്പിൾ നിറത്തിലുള്ള യാത്രാ ബാഗിൽ നിറച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഔട്ടർ) സമീർ ശർമ പറഞ്ഞു. തുടർന്ന് കാണാതായ ആളുടെ രേഖകൾ പരിശോധിക്കുന്നതിനായി സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജില്ലകളിലും അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഹിണി സെക്ടർ ഒന്നിൽ നിന്ന് കാണാതായ കൗമാരക്കാരന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.