വ​രു​ൺ രാ​ജ്, ശ്യാം​ലാ​ൽ

വാ​ല​ൈ​ന്റ​ൻ ദി​ന​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ദ​ലി​ത് പെ​ൺ​കു​ട്ടി​ക്ക് പീ​ഡനം: ​രണ്ടു യുവാക്കൾ അറസ്റ്റിൽ

കൊ​യി​ലാ​ണ്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ദ​ലി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പേ​രാ​മ്പ്ര ചേ​ർ​മ​ല​യി​ൽ വ​രു​ൺ​രാ​ജ് (26), മു​യി​പ്പോ​ത്ത് ഉ​രു​ണി കു​ന്നു​മ്മ​ൽ ശ്യാം​ലാ​ൽ (26) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു.

വാ​ല​ൈ​ന്റ​ൻ ദി​ന​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. സം​ഭ​വ ദി​വ​സം രാ​വി​ലെ പോ​യ പെ​ൺ​കു​ട്ടി വൈ​കീ​ട്ട് അ​വ​ശ​യാ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് പീ​ഡ​നം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്. വ​ട​ക​ര ഡി​വൈ.​എ​സ്.​പി അ​ബ്ദു​ൽ ഷ​രീ​ഫ് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സി.​ഐ എ​ൻ. സു​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ.​എ​സ്.​ഐ​മാ​രാ​യ പി. ​പ്ര​ദീ​പ​ൻ, ഗി​രീ​ഷ്, ഒ.​കെ. സു​രേ​ഷ്, പ്ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. 

Tags:    
News Summary - minor dalit girl molested on Valentine's Day; Two youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.