Posted On
date_range Updated On
date_range പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് ആറുവർഷം കഠിനതടവും പിഴയും
പയ്യോളി: പതിനൊന്ന് വയസ്സായ ബാലികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനായ പ്രതിക്ക് ആറുവർഷം കഠിനതടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ചുമത്തി. ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ അബ്ദുൽ നാസറിനാണ് (51) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷ വിധിച്ചത്.
2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പേരക്ക പറിക്കാനെത്തിയ ബാലികയെ പ്രതി പീഡിപ്പിച്ച സംഭവത്തിൽ പോക്സോ പ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.