സിബി

14 ലിറ്റര്‍ വിദേശമദ്യവുമായി പിടിയില്‍

ച​ങ്ങ​നാ​ശ്ശേ​രി: വ​ണ്ടി​പ്പേ​ട്ട​യി​ല്‍നി​ന്ന്14 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒ​രാ​ളെ ച​ങ്ങ​നാ​ശ്ശേ​രി എ​ക്സൈ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ണ്ടി​പ്പേ​ട്ട പു​തു​പ്പ​റ​മ്പി​ല്‍ സി​ബി​യാ​ണ്​ (തോ​മ​സ്-58) അ​റ​സ്​​റ്റി​ലാ​യ​ത്. അ​ര​ലി​റ്റ​റി​െൻറ 28 കു​പ്പി മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ച​ങ്ങ​നാ​ശ്ശേ​രി ച​ന്ത പ​റാ​ല്‍ റോ​ഡി​ല്‍ മ​ദ്യ​വി​ല്‍പ​ന ന​ട​ത്തു​േ​മ്പാ​ഴാ​ണ് അ​ഞ്ച്​ ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി എ​ക്‌​സൈ​സി​െൻറ പി​ടി​യി​ലാ​കു​ന്ന​ത്. തു​ട​ര്‍ന്ന് സി​ബി​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാ​ക്കി ഒ​മ്പ​ത്​ ലി​റ്റ​ര്‍ മ​ദ്യം​കൂ​ടി പി​ടി​ച്ചെ​ടു​ത്ത​ത്.

ര​ണ്ട് വ​ര്‍ഷം മു​മ്പ് അ​ള​വി​ല്‍കൂ​ടു​ത​ല്‍ വി​ദേ​ശ​മ​ദ്യം കൈ​വ​ശം സൂ​ക്ഷി​ച്ച​തി​ന് സി​ബി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്​​ട​ര്‍ അ​ല്‍ഫോ​ൻ​സ്​ ജേ​ക്ക​ബ്, പ്രി​വ​ൻ​റി​വ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ എ. ​കൃ​ഷ്ണ​കു​മാ​ര്‍, ഐ. ​നി​സാം, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ വി.​എ​ന്‍. പ്ര​ദീ​പ്കു​മാ​ര്‍, കെ.​എ​ന്‍. അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യും അ​റ​സ്​​റ്റും. പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - Middle-aged man arrested with 14 liters of liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.