Posted On
date_range Updated On
date_range യുവതിയെ കൊലപ്പെടുത്തി മസ്തിഷ്‍കം ഭക്ഷിച്ചു; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു -മെക്സിക്കോയിൽ യുവാവ് അറസ്റ്റിൽ
മെക്സിക്കോ സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മസ്തിഷ്‍കം ഭക്ഷിച്ചതിന് മെക്സിക്കോയിൽ 32കാരൻ അറസ്റ്റിൽ. മയക്കു മരുന്നിന്റെ സ്വാധീനത്തിലാണ് അൽവാരോ ഭാര്യയെ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂൺ 29ന് പ്യൂബ്ലോയിലെ വീട്ടിലാണ് സംഭവം. ഒരു വർഷം മുമ്പാണ് അൽവാരോ മരിയ മോൺസെറാറ്റിനെ (38) വിവാഹം ചെയ്തത്.
മരിയക്ക് 12 മുതൽ 23 വരെ പ്രായമുള്ള അഞ്ച് പെൺമക്കളുണ്ടായിരുന്നു. ഭാര്യയെ കൊലപ്പെടുത്തി മസ്തിഷ്‍കം ഭക്ഷിച്ചതിനു ശേഷം അൽവാരോ തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചതായും മെക്സിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ശചയ്തു.
ഇയാൾ യുവതിയുടെ മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കി. യുവതിയുടെ പെൺമക്കളെ അൽവാരിസ് ശാരീരികമായി പീഡിപ്പിച്ചിരുന്നതായും കുടുംബം ആരോപിച്ചു. പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.