തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 30 വർഷവും മൂന്നു മാസവും കഠിനതടവും 40,000 രൂപ പിഴയും. മണ്ണന്തലക്കു സമീപം ലക്ഷംവീട് കോളനിയിൽ മുരുകനെന്ന കാപ്പിപ്പൊടി മുരുകനെയാണ് (47) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസം കൂടി അധിക ശിക്ഷ അനുഭവിക്കണം.
2018 ഒക്ടോബർ 13നാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി തെൻറ വീട്ടിൽ കൊണ്ടുവന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. ഒടുവിൽ കുട്ടി മാതാവിനോട് വിവരം പറയുകയായിരുന്നു.
മാതാവ് നൽകിയ പരാതിയിൽ മണ്ണന്തല എസ്.ഐയായിരുന്ന ജെ. രാകേഷാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. കുട്ടിക്ക് പിഴത്തുകയും സർക്കാർ നഷ്ടപരിഹാരവും നൽകണമെന്ന് കോടതി നിർദേശിച്ചു. പൊലീസിനെ ആക്രമിച്ച കേസിലും മുരുകൻ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.