കട്ടപ്പന: വണ്ടന്മേട്ടിലെ എം.ഡി.എം.എ കേസിൽ ഒരു യുവാവിനെക്കൂടി കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കഴക്കൂട്ടം പുത്തൻതോപ്പ് ലൗലാൻഡ് വീട്ടിൽ നോബിൾ നോർബർട്ടിനെയാണ് (25) പിടികൂടിയത്. വണ്ടന്മേട് പഞ്ചായത്ത് മുൻ അംഗം ഉൾപ്പെട്ട കേസിലാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്.
കാമുകനോടൊപ്പം കഴിയാനായി ഭർത്താവിനെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കാൻ അദ്ദേഹത്തിെൻറ വാഹനത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു എന്നാണ് കേസ്. ഭർത്താവിെൻറ വാഹനത്തിൽ വെക്കാനായി പഞ്ചായത്ത് അംഗത്തിന് എം.ഡി.എം.എ കൈമാറിയ സംഘത്തിൽപെട്ടയാളാണ് നോബിൾ. കൊറിയർ വഴി എം.ഡി.എം.എ എത്തിച്ചകേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ കഴിഞ്ഞ ജൂലൈ 25ന് ഇയാളെ പിടികൂടിയിരുന്നു.
ഇവരിൽനിന്നാണ് വണ്ടന്മേട് എസ്.എച്ച്.ഒ വി.എസ്. നവാസിെൻറ നേതൃത്വത്തിലെ പൊലീസ് സംഘം രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്.നാലുവർഷമായി കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് കൂട്ടുപ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.