ഹുസ്‌നി മുബാറക്, മുഹമ്മദ് റാഷിദ്, അബ്ദുൽ നാസർ
വളാഞ്ചേരി: കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന വൻ ലഹരി ശൃംഖലയെ വളാഞ്ചേരി പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടി. സംഭവത്തിൽ ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ് (24), ഹുസ്‌നി മുബാറക് (24), രണ്ടത്താണി സ്വദേശി കെ. അബ്ദുൽ നാസർ (39) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളിൽ നിന്ന് 43.54 ഗ്രാം എംഡിഎംഎ, 4.7 കിലോഗ്രാം കഞ്ചാവ്, അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം ആംബർഗ്രിസ് എന്നിവ പിടിച്ചെടുത്തു. കോട്ടക്കലിൽ ഉഴിച്ചിൽ ചികിത്സയ്ക്കായി എത്തിയതാണെന്ന വ്യാജേനയാണ് പ്രതികൾ കാവുംപുറത്ത് വീട് വാടകയ്‌ക്കെടുത്തത്.
തുടർന്ന് ഈ വീട് കേന്ദ്രീകരിച്ച് ലഹരിമരുന്നുകളുടെയും അപൂർവ്വ വസ്തുക്കളുടെയും കച്ചവടം നടത്തിവരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസും ഡാൻസാഫ് സംഘവും നടത്തി സംയുക്ത പരിശോധനയിലാണ് പ്രതികൾ വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.