മഞ്ചേരി: നഗരത്തിൽ മോഷ്ടാക്കൾ വിലസുന്നു. കഴിഞ്ഞദിവസം കുത്തുകല്ലിൽ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആളില്ലാത്ത സമയം വാതിലിന്റെ പൂട്ടുപൊളിച്ച് പണം മോഷ്ടിച്ചു. മധ്യപ്രദേശ് ഗുല്ലാർദാന സ്വദേശി മൻജന്റെ 40,000 രൂപ നഷ്ടമായതായാണ് പരാതി. കഴിഞ്ഞദിവസം ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടമായതറിയുന്നത്. കുത്തുകല്ല് സ്വദേശി റസാഖിന്റേതാണ് ക്വാർട്ടേഴ്സ്. മഞ്ചേരി പൊലീസിൽ പരാതി നൽകി.
നഗരത്തിൽ അടുത്തിടെ നിരവധി മോഷണങ്ങളാണ് നടന്നത്. കഴിഞ്ഞദിവസം 22ാം മൈലിൽ ആളില്ലാത്ത വീടിന്റെ പൂട്ട് തകർത്ത് 30 പവനും അരലക്ഷം രൂപയും മോഷ്ടിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മുള്ളമ്പാറ റോഡിൽ വാടകക്ക് താമസിക്കുന്ന സബ് ജഡ്ജിയുടെ വീട്ടിലും മോഷണം നടന്നു. പ്രതികളെ ആരെയും പിടികൂടാനായിട്ടില്ല. എളങ്കൂരിൽ രണ്ടാഴ്ച മുമ്പ് അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ മോഷണം നടന്നിരുന്നു. ഒരാളെ തൊഴിലാളികൾ തന്നെ പിടികൂടി പൊലീസിൽ ഏൽപിച്ചു. രണ്ടുദിവസത്തിനുശേഷം മറ്റൊരാളെയും പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.