സോണി, സിബി
Posted On
date_range Updated On
date_range മഞ്ഞപ്ര കൊലപാതകം: രണ്ടുപേർകൂടി അറസ്റ്റിൽ
കാലടി: മഞ്ഞപ്രയിൽ സുമേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
മഞ്ഞപ്ര പാറയിൽ കിലുക്കൽ വീട്ടിൽ സോണി (36), വടക്കുംഭാഗം ഈരാളിൽ വീട്ടിൽ സിബി (46) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിലെ രണ്ടും മൂന്നും പ്രതികളാണിവർ. മുഖ്യപ്രതി അടക്കം മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20ന് രാത്രിയാണ് സംഭവം. ചീട്ടുകളിക്കിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഘർഷത്തിൽ സാരമായി പരിക്കേറ്റ സുമേഷിനെ ചീട്ടുകളിക്കുകയായിരുന്നവർ മാർക്കറ്റിന് മുന്നിലെ കടയ്ക്കു സമീപം കിടത്തിയ ശേഷം കടന്നു കളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.