ശ്രീജിത്ത്
വടക്കാഞ്ചേരി: കുടുംബ വഴക്കിനെത്തുടർന്ന് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മംഗലം മടച്ചാൻപാറ വീട്ടിൽ ശ്രീജിത്താണ് (46) അറസ്റ്റിലായത്. സെപ്റ്റംബർ എട്ടിനാണ് സംഭവം. പട്ടികകൊണ്ടുള്ള അടിയേറ്റ് അനിയന്റെ തലക്ക് സാരമായ പരിക്കേറ്റിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതി വടക്കാഞ്ചേരിയിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി മേൽപാലത്തിന് സമീപത്തുനിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്രീജിത്തിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.