അജയൻ
ഓച്ചിറ: ഉടഞ്ഞ കുപ്പി കൊണ്ട് രണ്ടുപേരെ കുത്തി പരിക്കേൽപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേമന കരാലിൽ വടക്കത്തിൽ അജയൻ (38) ആണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം.
വഴിയിൽ ഇയാൾ കുപ്പിയുമായി നിൽക്കുന്നത് കണ്ട് പ്രീതാനിവാസിൽ ദീപ്തി (35)അയൽവാസി സജിയുടെ (40) ബൈക്കിൽ കയറിയപ്പോൾ അജയൻ കുപ്പി എറിഞ്ഞു. റോഡിൽ വീണ സജിയെ അജയൻ കുത്തി. തടയാൻ എത്തിയ മേമന സുധി ഭവനത്തിൽ സുധിെയയും (19) കുത്തി പരിക്കേൽപ്പിച്ചു.
ഇവരെയും വീണ് പരിക്കേറ്റ ദീപ്തിയെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ ഓച്ചിറ പൊലീസ് പിടികൂടി കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.