ഷാഹിദ് അലി

യുവാവ് മാതാപിതാക്കളെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു

മംഗളൂരു: ബ്രഹ്മാവർ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവ് മാതാപിതാക്കളെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. എം.എ. മുഹമ്മദ് അലി (55), ഭാര്യ ഷംഷാദ് ബീഗം (50) എന്നിവരാണ് മരിച്ചത്.ഇവരുടെ മകൻ ഷാഹിദ് അലിയാണ് (31) അക്രമിയെന്ന് പൊലീസ് പറഞ്ഞു.മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ഷാഹിദ് തന്നെ അടിയന്തര നമ്പറായ 112 ൽ വിളിച്ച് കുറ്റകൃത്യത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു.

നിസ്സാരമായ കാര്യത്തിന് മാതാപിതാക്കളുമായി യുവാവ് വഴക്കുണ്ടാക്കിയതിന് പിന്നാലെയാണ് അക്രമം. ബ്രഹ്മാവർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Man kills parents with hammer in Mangaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.