മധു
നെടുമങ്ങാട്: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ വയോധികൻ നെടുമങ്ങാട് പൊലീസ് പിടിയിൽ.നെടുമങ്ങാട് കെ.എസ്.ആർ. ടി.സി ബസ് ടെർമിനലിലാണ് സംഭവം. വെഞ്ഞാറമൂട് പുല്ലമ്പാറ കൂനൻവേങ്ങ തെള്ളിക്കച്ചാൽ സ്വദേശി മധു ആണ് (56) പിടിയിലായത്. ഞായറാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം. ബി. ടെക് വിദ്യാർഥിനിയായ പെൺകുട്ടി വീട്ടിലേക്ക് പോകാനായി നെടുമങ്ങാട് കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ പ്ലാറ്റ്ഫോം സീറ്റിലിരിക്കവേ ഇയാൾ അടുത്ത സീറ്റിൽ വന്നിരുന്ന ശേഷം മോശമായി സംസാരിക്കുകയും പെൺകുട്ടി മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കയറിപ്പിടിക്കുകയുമായിരുന്നു. തുടർന്ന് യാത്രക്കാർ നെടുമങ്ങാട് പൊലീസിൽ വിവരം അറിയിച്ചു. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.