പൊലീസുകാരെ ആക്രമിച്ചയാള്‍ റിമാന്‍ഡില്‍

സുൽത്താൻ ബത്തേരി: മദ്യപിച്ച് സ്‌റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം പാമ്പാടി വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണിയെയാണ് (26) അറസ്റ്റ് ചെയ്തത്. നവംബർ ഏഴിന് രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി പൊലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

ഇയാളുടെ സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള അരിശമാണ് പ്രകോപന കാരണം. ജി.ഡി ഡ്യൂട്ടി, പാറാവ് എന്നിവരെ കൈകൊണ്ട് അടിക്കുകയും അസഭ്യം വിളിക്കുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കവേ കോളറില്‍ പിടിക്കുകയും ചെയ്തുവെന്നാണ് പാരാതി. ഇയാളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Man who attacked police officers remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.