Posted On
date_range Updated On
date_range വീട്ടുവളപ്പിൽ വളർത്തിയ കഞ്ചാവ് ചെടികളുമായി ഒരാൾ അറസ്റ്റിൽ
തിരുവല്ല: കവിയൂരിലെ വീട്ടുവളപ്പിൽ നട്ടു വളർത്തിയിരുന്ന കഞ്ചാവ് ചെടികളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കവിയൂർ ഉതുംകുഴി വീട്ടിൽ അഭിലാഷ് അനിലാണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറീ നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യന്‍ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് പരിശോധന നടത്തിയത്.
എക്സൈസ് ഉദ്യോഗസ്ഥരായ എ.പി ബിജു, ബിനു വർഗീസ്, പ്രേം ശ്രീധർ, വി. രാജേഷ്, പ്രേം ആനന്ദ്, എൽ. അബ്ദുൽ സലാം, ഷമീന ഷാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.