അമൽ
കൊട്ടാരക്കര: 106 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. കൊല്ലം പട്ടത്താനം ജനകീയ നഗർ 161 മിനി വിഹാറിൽ എഫ്. അമൽ ആണ് (24) കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെ തുടന്ന് കുറച്ചുദിവസങ്ങളായി പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ എറണാകുളത്തുനിന്ന് ബസിൽ വരവേ കൊട്ടാരക്കര പുലമണിലാണ് ഇയാൾ പിടിയിലായത്. അന്തർ സംസ്ഥാന ഇടനിലക്കാരിൽനിന്ന് ഒരു ഗ്രാം എം.ഡി.എം.എ 2000 രൂപക്ക് വാങ്ങി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കച്ചവടക്കാർക്ക് എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് അമൽ. ചെറുപാക്കറ്റുകളിലാക്കി 4000 രൂപക്ക് വിൽപന നടത്തുന്നെന്നാണ് ചോദ്യം ചെയ്തതിൽ പൊലീസിന് ലഭിച്ച വിവരം.
അന്തർ സംസ്ഥാന ബന്ധങ്ങളെകുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി അറിയിച്ചു. റൂറൽ ജില്ല പൊലീസ് മേധാവി എം.എൽ. സുനിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊല്ലം റൂറൽ ഡാൻസഫ് ടീം, കൊട്ടാരക്കര പൊലീസ് എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തിയത്.
കൊല്ലം റൂറൽ സി ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര എസ്.എച്ച്.ഒ വി.എസ്. പ്രശാന്ത്, എസ്.ഐ കെ.എസ്. ദീപു, എസ്.ഐ രാജൻ, ഡാൻസഫ് ടീമംഗങ്ങളായ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒമാരായ ടി. സജുമോൻ, പി.എസ്. അഭിലാഷ്, എസ്. ദിലീപ്, വിപിൻ ക്ലീറ്റസ്, എസ്.സി.പി.ഒ സുനിൽ കുമാർ, സി.പി.ഒ മാരായ മഹേഷ് മോഹൻ, ജിജി സനോജ്, എ.എസ്.ഐ ജിജിമോൾ, സി.പി.ഒമാരായ ഷിബു കൃഷ്ണൻ, കിരൺ, അഭി സലാം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.