സ്കൂൾ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ സ്കൂൾ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 13 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഗുർനാം സിങ്, ഭരത് ലാൽ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

2010ലാണ് കേസിനാസ്പദമായ സംഭവം. ഗുർനാം സിങ്ങും ഭരത് ലാലും മറ്റൊരാളും ചേർന്ന് സ്കൂൾ വിദ്യാർഥിയായ ചന്ദനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം റെയിൽവെ ട്രാക്കിൽ ഉപേക്ഷിച്ചു. കൊലപാതകം നടത്തിയത് ഗുർനാം സിങ്ങും ഭരത് ലാലുമാണെന്ന് തെളിഞ്ഞെങ്കിലും പൊലീസിന് ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല.

ഇരുവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഭരത് ലാലിനെ ബിഹാറിലെ ഷിയോഹാറിൽ നിന്നും ഗുർനാം സിങ്ങിനെ പൂനെയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

അറസ്റ്റ് ഭയന്ന് ഗുർനാം സിങ്ങും ഭരത് ലാലും പേരിലും രൂപത്തിലും മാറ്റം വരുത്തി വിവിധയിടങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നെന്നും നാട്ടിലുള്ള കുടുംബാംഗങ്ങളെ പോലും ഇവർ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Man Wanted For Murder Of Delhi Schoolboy Arrested After 13 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.