Posted On
date_range Updated On
date_range മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് ബിഹാറിൽ യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു
പട്ന: ബിഹാറിലെ സമസ്തിപുരിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. വീട്ടുടമായ സോനു കുമാർ എന്നയാളാണ് സിദ്ധാർഥ് എന്ന യുവാവിനെ കെട്ടിയിട്ട് മർദിച്ചത്. എന്നാൽ മോഷണ ആരോപണം സിദ്ധാർഥ് നിഷേധിക്കുകയായിരുന്നു.
സോനുവും സുഹൃത്ത് ഗുലാബും സിദ്ധാർഥിനെ കെട്ടിയിട്ട് മർദിക്കുന്നത് മറ്റൊരാളാണ് പകർത്തിയത്. വിഡിയോ ശ്രദ്ധയിൽ പെട്ടതോടെ ഗ്രാമവാസികൾ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ സോനുവിനും ഗുലാബിനും എതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.