യുവാക്കൾ തമ്മിൽ സംഘർഷത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു; ബാറിൽ നടന്ന ഏറ്റുമുട്ടലിന്റെ തുടർച്ചയെന്ന് പൊലീസ്

കോട്ടയം: യുവാക്കൾ തമ്മിലുള്ള സംഘട്ടനത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം നീണ്ടൂർ ഓണംതുരുത്ത് കവലയിൽ തിരുവോണ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് (23) മരിച്ചത്. അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനും സംഘട്ടനത്തിൽ പരിക്കേറ്റു.

ഏറ്റുമാനൂരിലെ ബാറിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയാണ് നീണ്ടൂരിലേതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഗുരുതര പരിക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടൻ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും അശ്വിൻ വഴിമധ്യേ മരിച്ചു. ഗുരുതര പരിക്കേറ്റ അനന്തു ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. അശ്വിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. 

Tags:    
News Summary - Man stabbed to death during a clash between youths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.