ഡ്യൂട്ടിക്കിടെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കുത്തേറ്റു. ചൊവ്വാഴ്ച രാത്രി കല്യാണി സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. സംഭവത്തിൽ യാക്കൂബ് ബിസ്വാസ് (35) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

റെയിൽവേ പൊലീസ് സന്നദ്ധ പ്രവർത്തകനെയും കോൺസ്റ്റബിളിനെയും പ്ലാറ്റ്ഫോമിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച യാക്കൂബ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കല്യാണി സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഐ.ടി.ഐ കവലയിൽവെച്ച് ബിരിയാണി വ്യാപാരി അടക്കം മൂന്നു പേരെയും പ്രതി കുത്തി പരിക്കേൽപ്പിച്ചു.

പരിക്കേറ്റ കോൺസ്റ്റബിൾ ഷോവൻ ഘോഷ് (44), സന്നദ്ധ പ്രവർത്തകൻ ബിപ്ലബ് ദത്ത (38) എന്നിവർ കൊൽക്കത്ത എസ്.എസ്.കെ.എം ആശുപത്രിയിലും മറ്റ് നാല് പേർ കല്യാണി ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ആശുപത്രിയിലും ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ പിടികൂടിയ പൊലീസ് ഇയാളെ രണഘട്ട് റെയിൽവേ പൊലീസിന് കൈമാറി.

Tags:    
News Summary - Man stabbed GRP official: Caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.