representative image
ചെന്നൈ: വീട്ടുകാർ പ്രണയബന്ധം എതിർത്തതിന് കാമുകിയുടെ കഴുത്തറുത്തശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ താരാമണിയിലാണ് സംഭവം.
മിൻഞ്ചൂർ സ്വദേശിയായ അജിത്താണ് പെൺകുട്ടിയുടെ വീട്ടിലെത്തി ക്രൂരകൃത്യം നടത്തിയത്. ശേഷം പെൺകുട്ടിയുടെ വീട്ടിൽതന്നെ തൂങ്ങിമരിക്കാനും അജിത് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ചയാണ് സംഭവം. അജിത്തും 22കാരിയായ യുവതിയും മൊബൈൽ കടയിൽ ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി. എന്നാൽ, ഇവരുടെ പ്രണയബന്ധത്തെ യുവതിയുടെ വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ഒത്തുതീർപ്പ് ചർച്ചകൾക്കായി അജിത് യുവതിയുടെ വീട്ടിെലത്തുകയായിരുന്നു. കരച്ചിൽകേട്ട് മുറിയിലെത്തി നോക്കിയേപ്പാൾ യുവതിയെ രക്തത്തിൽ കുളിച്ച നിലയിലും അജിത്തിനെ കൈയിൽ കത്തിയുമായും മാതാപിതാക്കൾ കാണുകയായിരുന്നു. ഇതോടെ അജിത് മറ്റൊരു മുറിയിൽ കയറി വാതിൽ അടച്ചു.
മാതാപിതാക്കൾ ഉടൻതന്നെ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. താരാമണി പൊലീസ് ഉടൻ വീട്ടിലെത്തി വാതിൽ തകർത്ത് മുറിയിൽ കടന്നപ്പോൾ അജിത് തൂങ്ങിയ നിലയിലായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളെയും ആശുപത്രിയിലെത്തിച്ചു.
അജിത് വീട്ടിൽ കത്തിയുമായാണ് എത്തിയതെന്നും യുവതി വിവാഹം കഴിക്കാൻ വിസമ്മതിച്ചാൽ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അജിത്തിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജായ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.