രണ്ടുകുടുംബങ്ങളുടെ അത്താ​ഴവിരുന്നിനിടെ ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്​തു; ഒരാൾ അറസ്​റ്റിൽ

ലഖ്​നോ: ഉത്തർപ്രദേശിലെ ബറേലിയിൽ രണ്ടുകുടുംബങ്ങൾ സംഘടിപ്പിച്ച അത്താ​ഴവിരുന്നിനിടെ ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്​തതായി പരാതി. പ്രതിയും ഭാര്യയും മകനും ഒമ്പതുവയസുകാരിയുടെ കുടുംബത്തിന്‍റെ ക്ഷണം സ്വീകരിച്ച്​ വീട്ടിലെത്തിയിരുന്നു. അത്താഴവിരുന്നിന്​ ശേഷം കുടുംബത്തിലെ ഇളയകുട്ടിയെ പ്രതി ബലാത്സംഗത്തിന്​ വിധേയമാക്കുകയായിരുന്നു.

ഇരുകുടുംബങ്ങളും വീട്ടിനകത്തായിരുന്നപ്പോൾ പ്രതി പെൺകുട്ടിയുമായി പുറത്തേക്ക്​ പോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന്​ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്​തു. ഇതോടെ കുട്ടി സംഭവം വീട്ടുകാരോട്​ തുറന്നുപറയാൻ തയാറായില്ല.

പിന്നീട്​, പെൺകുട്ടിക്ക്​ സ്വകാര്യ ഭാഗങ്ങൾ വേദനിക്കുന്നതായി മാതാപിതാക്കളോട്​ പരാതി പറയുകയായിരുന്നു. തുടർന്ന്​ കുട്ടിയുടെ മുത്തശ്ശി കാര്യങ്ങൾ ചോദിച്ചതോടെ അത്താഴവിരുന്നിനിടെ അങ്കിൾ ബലാത്സംഗം ചെയ്​തതായി കുട്ടി അറിയിക്കുകയായിരുന്നു.

ഉടൻതന്നെ മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിച്ചു. ചൊവ്വാഴ്ച എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയും ചെയ്​തു. പ്രതി മദ്യപിച്ചിരുന്നതായും ഗർഭിണിയായ ഭാര്യക്കും മകനും ഒപ്പമാണ്​ അത്താഴവിരുന്നിൽ പ​ങ്കെടുക്കാൻ എത്തിയതെന്നും പൊലീസ്​ പറഞ്ഞു. ഇയാളെ പോക്​സോ വകുപ്പുകൾ ചുമത്തി ജയിലിലടച്ചു. പെൺകുട്ടിയെ ആരോഗ്യ പരിശോധനക്ക്​ വിധേയമാക്കി.

Tags:    
News Summary - man rapes Nine year old daughter of host after having dinner with family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.