representational image
Posted On
date_range Updated On
date_range ബന്ധം തുടരാൻ വിസമ്മതിച്ചു; യുവാവ് വിദ്യാർഥിനിയെ കുത്തിക്കൊന്നു
പനാജി: ബന്ധം തുടരാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് വിദ്യാർഥിനിനെ കുത്തിക്കൊന്നു. സതേൺ ഗോവയിലെ വെൽസൺ ബീച്ചിലാണ് സംഭവം. കോളജ് വിദ്യാർഥിനിയായ 19 കാരിയാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ കിഷൻ കലങ്കുത്കർ(26) നെ പൊലീസ് അറസ്റ്റ് ചെയ്തു.
കിഷനും യുവതിയും അടുപ്പത്തിലായിരുന്നെന്നും കോളജ് വിദ്യാർഥിയായ യുവതിയെയും കൂട്ടി ബീച്ചിൽ എത്തിയതായിരുന്നു ഇദ്ദേഹമെന്നും പൊലീസ് പറഞ്ഞു.
ബന്ധം തുടരുന്നതിൽ യുവതി എതിർപ്പറിയിച്ചത് യുവാവിനെ നിരാശനാക്കുകയും പ്രകോപിതനായ കിഷൻ നിരവധി തവണ യുവതിയെ കുത്തുകയുമായിരുന്നു. സംഭവ സ്ഥലത്തു തന്നെ യുവതി മരിച്ചു. ശേഷം മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിഷൻ അറസ്റ്റിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.