മുംബൈ: ഭാര്യയെയും എട്ട് വയസ്സുള്ള മകനെയും കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന്‍റെ മേൽക്കൂരയിൽ തൂക്കിയിടുകയായിരുന്നു.
36കാരിയായ ഭാര്യയെ വിവാഹേതര ബന്ധത്തിന്‍റെ പേരിൽ സംശയിച്ചാണ് ശിവശങ്കർ ദത്ത (40) ക്രൂരമായി കൊലപ്പെടുത്തിയത്.
ഭാര്യയുടെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായതിനാൽ മകനെയും സമാന രീതിയിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതിയായ ശിവശങ്കർ കൊലപാതകത്തെ ആത്മഹത്യയാക്കി പൊലീസിനെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ പുഷ്പ ദത്തയും മകനും മരിച്ച നിലയിൽ കണ്ടതെന്നും മകനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചതായിരിക്കാം എന്നും ശിവകുമാർ പൊലീസിനോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ശിവശങ്കറിന്‍റെ മൊഴിയിലെ പൊരുത്തക്കേടുകളും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുമാണ് സംശയത്തിലേക്ക് നീണ്ടതെന്നും പൊലീസ് പറഞ്ഞു. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കർ കുറ്റം സമ്മതിക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശിവശങ്കർ ഇരുവരുടെയും മൃതദേഹം സീലിങ്ങിൽ കെട്ടിത്തൂക്കുകയായിരുന്നു.
കുറ്റം സമ്മതിച്ചതിനെ തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി ശിവശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.