പട്നയിൽ ഘോഷയാത്രക്കിടെ വിദ്യാർഥി വെടിയേറ്റ് മരിച്ചു

പട്ന: ബിഹാറിൽ സരസ്വതി പൂജയോടനുബന്ധിച്ചുള്ള ഘോഷയാത്രക്കിടെ വിദ്യാർഥി വെടിയേറ്റുമരിച്ചു. പട്നയിലെ ഗാന്ധി മൈതാനു സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജെഹാനാബാദ് സ്വദേശിയായ ധീരജ് കുമാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

സരസ്വതി പൂജയുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര ഗാന്ധി മൈതാനത്തിന് സമീപം എത്തിയപ്പോഴാണ് വിദ്യാർഥിക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ധീരജ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് പട്ന എസ്.പി മാനവ്ജിത് സിങ് ധില്ലൺ പറഞ്ഞു.

ജാഥയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നെന്നും അബദ്ധത്തിൽ ധീരജിന് വെടിയേൽക്കുകയായിരുന്നുമെന്നാണ് റിപ്പോർട്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Man dies in celebratory firing during idol immersion procession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.