എടക്കര: അയല്‍വാസിയായ സ്ത്രീയെ വെട്ടിപ്പരിക്കേല്പിച്ചശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കന് മരിച്ചു. ചുങ്കത്തറ കൈപ്പിനി അമ്പലപ്പൊയില്‍ തരിയക്കോട് അഷ്റഫാണ് (55) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ച അയല്‍വാസിയായ പെരിമ്പിലാവ് ശാന്തകുമാരിയെ (47) അരിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്പിച്ച ശേഷമാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചക്കാണ് മരിച്ചത്.
മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കഴുത്തിന് വെട്ടേറ്റ ശാന്തകുമാരിയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഷ്റഫിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.