എം.ഡി.എം.എയുമായി പിടിയിലായ പ്രതിയുമായി ചാത്തന്നൂര്‍ റേഞ്ച് എക്‌സൈസ് സംഘം
ചാത്തന്നൂര്‍: എം.ഡി.എം.എയുമായി യുവാവിനെ ചാത്തന്നൂര്‍ റേഞ്ച് എക്‌സൈസ് സംഘം പിടികൂടി.
കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ഏറഴികത്തു കിഴക്കതിൽ വീട്ടില്‍ ക്രിസ്റ്റി എന്ന ആര്‍. വിഷ്ണുവാണ് (32) അറസ്റ്റിലായത്. ഇയാളില്‍നിന്ന് 8.435 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
തിങ്കളാഴ്ച പുലര്‍ച്ച മൂന്നോടെ ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക് സമീപത്തു നിന്നാണ് പിടികൂടിയത്.
വിഷ്ണുവിന് സാമ്പത്തിക സഹായം നല്‍കിവന്നിരുന്ന തൃക്കോവില്‍വട്ടം ചാമതടം തട്ടാര്‍ക്കോണം കല്ലുമ്മൂട്ടില്‍ വീട്ടില്‍ അജിന്‍ഷായെ (26) രണ്ടാം പ്രതിയാക്കി കേസെടുത്തതായി എക്സൈസ് സംഘം പറഞ്ഞു.
ചാത്തന്നൂര്‍, കൊട്ടിയം, കണ്ണനല്ലൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് യുവതികള്‍ ഉള്‍പ്പെട്ട സംഘം വന്‍തോതില്‍ എം.ഡി.എം.എ കച്ചവടം നടത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് എക്സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണും ലഹരി മരുന്ന് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന നിരവധി സിപ് കവറുകളും പിടിച്ചെടുത്തു.
ചാത്തന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം. കൃഷ്ണകുമാർ, പ്രിവന്റിവ് ഓഫിസര്‍മാരായ ആര്‍.ജി. വിനോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഒ.എസ്. വിഷ്ണു, എസ്. അഖില്‍ പ്രശാന്ത്, എം. വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.