അഖിൽ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവല്ല: ട്രാവൽ ബാഗിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി കുറ്റപ്പുഴ സ്വദേശിയായ യുവാവ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലീസിന്റെ പിടിയിലായി.
കുറ്റപ്പുഴ ആമല്ലൂർ പുതുപ്പറമ്പിൽ വീട്ടിൽ അഖിൽ ബാബുവാണ് (22) പിടിയിലായത്. ബുധനാഴ്ച രാവിലെ പത്തരയോടെ എറണാകുളത്തുനിന്ന് ഗുരുവായൂർ എക്സ്പ്രസിൽ എത്തിയ അഖിലിനെ ട്രെയിനിൽനിന്ന് ഇറങ്ങി വീട്ടിലേക്ക് പോകും വഴി ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.