ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പിൽ പ്രൊഫൈല്‍ ഡി.പിയാക്കി; തൃക്കാക്കര സ്വദേശി അറസ്റ്റിൽ

കൊച്ചി: ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പിൽ പ്രൊഫൈൽ ഡി.പിയാക്കി പ്രചരിപ്പിച്ച കേസിൽ 26കാരനെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശിയായ ഭാര്യയുടെ പരാതിയിലാണ് തൃക്കാക്കര സ്വദേശിയെ അറസ്റ്റ് ചെയ്തത്.

ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന യുവാവ് വൈരാഗ്യം തീർക്കാനാണ് പ്രൊഫൈൽ ഡി.പിയിൽ നഗ്നചിത്രം വെച്ചത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വിഡിയോ കോൾ ചെയ്യുമ്പോൾ ഒളിഞ്ഞുനിന്ന് പകർത്തിയ ചിത്രമാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

അറസ്റ്റിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Man arrested for using wife's nude picture as profile DP on WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.