മുഹമ്മദ് റിയാസ്
Posted On
date_range Updated On
date_range ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കണ്ണൂർ: റിമാൻഡ് പ്രതിക്ക് കഞ്ചാവ് കൈമാറാൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ യുവാവ് അറസ്റ്റിൽ. കാസർകോട് വിദ്യാനഗർ സ്വദേശി മുഹമ്മദ് റിയാസിനെ (25)യാണ് ചൊവ്വാഴ്ച ടൗൺ എസ്.ഐ സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ തടവ് ചാടിയ പ്രതി നായന്മാർമൂല ആലയടുക്കത്തെ അമീർ അലി (26) യെ കാണാനെത്തിയതാണ് റിയാസ്.
തടവുചാടിയ അമീറലിയെ ബംഗളൂരുവിൽനിന്നാണ് വിദ്യാനഗർ പൊലീസ് പിടികൂടിയത്. അമീറലിയെ കാണാനെത്തുന്നവരെ പൊലീസ് ജയിലിന് സമീപം കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അറസ്റ്റിലായ റിയാസിനെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.