ബൈജു സി.കെ (50)
Posted On
date_range Updated On
date_range വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
കിടങ്ങൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കിഴക്കേകൂടല്ലൂർ ഭാഗത്ത് വള്ളോപ്പള്ളി വീട്ടിൽ ബൈജു സി.കെ (50) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും, ഇവരുടെ ദൃശ്യങ്ങൾ കൈക്കലാക്കി സമൂഹമാധ്യമത്തിലൂടെ പലർക്കും അയച്ചു നൽകുകയുമായിരുന്നു.
പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കിടങ്ങൂർ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റ്റി. സതികുമാർ, എസ്.ഐ സുധീർ പി.ആർ, സി.പി.ഓ അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.