അജി ഫിലിപ്പോസ്
Posted On
date_range Updated On
date_range മദ്യലഹരിയിൽ യാത്രക്കാരുടെ ചിത്രം പകർത്തിയയാൾ പിടിയിൽ
പത്തനംതിട്ട: സ്വകാര്യ ബസ് സ്റ്റാൻഡിൽവെച്ച് മദ്യലഹരിയിൽ യാത്രക്കാരുടെ ചിത്രങ്ങൾ പകർത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമാടം കിഴവള്ളൂർ നാരകത്തുമ്മൂട്ടിൽ അജി ഫിലിപ്പോനാണ് (51) പിടിയിലായത്. സ്റ്റാൻഡിൽ യാത്രക്കാരുടെ ചിത്രങ്ങൾ പകർത്തിയ ഇയാളെ ജനങ്ങൾ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.
വൈദ്യപരിശോധനക്കുശേഷം പൊലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ച് പത്തനംതിട്ട എസ്.ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. തുടർന്ന് കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.