പിടിയിലായ സിജി കെ സാബു
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല കൊഴുവേലിൽ സിജി കെ സാബു ( 25 ) ആണ് പിടിയിലായത്.
കവിയൂർ സ്വദേശിനിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച് സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കൈവശപ്പെടുത്തിയത്. പിന്നീട് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
പെൺകുട്ടി പൊലീസിൽ പരാതി നൽകിയതറിഞ്ഞ് സിജി കെ സാബു ഒളിവിൽ പോയിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.