ഷാനവാസ്
Posted On
date_range Updated On
date_range വയോധികയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ
കൊല്ലം: വീടിന് സമീപമുള്ള റോഡിൽെവച്ച് വയോധികയുടെ മാല കവർന്നയാൾ അറസ്റ്റിൽ. പാരിപ്പള്ളി കിഴക്കനേല വട്ടയം ചരുവിള പുത്തൻവീട്ടിൽ എസ്. ഷാനവാസാണ് (23- അപ്പുണ്ണി) പിടിയിലായത്.
കഴിഞ്ഞ എട്ടിന് നെട്ടയം സ്വദേശിനിയായ ജമീലാബീവിയുടെ (75) മാലയാണ് ഇയാൾ കവർന്നത്.
പൊലീസ് പിന്തുടർന്ന് പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷെൻറ സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബർ, എസ്.ഐമാരായ അനൂപ് സി. നായർ, പ്രദീപ് കുമാർ, എ.എസ്.ഐ അഖിലേഷ്, സി.പി.ഒമാരായ സന്തോഷ്, അജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.