ശ്യാം
Posted On
date_range Updated On
date_range 15കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
അരീക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമിനെയാണ് (25) കേസിന്റെ അന്വേഷണ ചുമതലയുള്ള വാഴക്കാട് എസ്.എച്ച്.ഒ കുഞ്ഞിമൊയ്തീൻ കുട്ടി അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് 15കാരിയായ പെൺകുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയെ തുടർന്ന് അരീക്കോട് പൊലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ കാണാതായ പിറ്റേദിവസം കേസിൽ അറസ്റ്റിലായ പ്രതിയോടൊപ്പം പാലക്കാട്ടുനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് കോവിഡ് പോസിറ്റിവായതോടെ കേസിന്റെ അന്വേഷണം തടസ്സപ്പെട്ടു. പിന്നീട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് അരീക്കോട് പൊലീസ് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി അന്വേഷണം ആരംഭിക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.