അറസ്റ്റിലായ സുൽഫാൻ

പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വർക്കല:പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ തട്ടിക്കൈണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വർക്കല ചിലക്കൂർ ഗ്രാലിക്കുന്ന്  ഷർമാനത്ത് മൻസിലിൽ സുൽഫാൻ  (19)ആണ് അറസ്റ്റിലായത്. പെൺകുട്ടി സ്കൂളിൽ പോകുന്ന വഴിമധ്യേയാണ് യുവാവുമായി  പരിചയപ്പെട്ടത്.

ആറ് മാസം മുൻപ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം രക്ഷകർത്താക്കൾ ഇടപെട്ട് തടഞ്ഞു. എന്നാൽ ഇക്കഴിഞ്ഞ 28ന് രാത്രി സുൽഫാൻ പെൺകുട്ടിയുടെ വീട്ടിലെത്തി തന്ത്രപൂർവ്വം പെൺകുട്ടിയെ തട്ടി കൊണ്ടുപോവുകയും  പുലർച്ചയോടെ തിരികെ വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു.പെൺകുട്ടിയെ കാണാനായതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുൽഫാൻ  പിടിയിലായത്.  കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Man arrested for molesting student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.