ജിബിൻ
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
പള്ളുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ ഒരു യുവാവുകൂടി പിടിയിലായി. പള്ളുരുത്തി സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവല്ല ചാലണ്ടിയിൽ വീട്ടിൽ ജിബിൻ സി. ബിജുവിനെയാണ് (23) പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ കെ.എക്സ്. സിൽവസ്റ്ററിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നേരത്തേ, ഈ കേസിൽ തോപ്പുംപടി സ്വദേശി സാംസൺ (21) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോക്സോ നിയമപ്രകാരം എടുത്ത കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.