കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കുറിച്ചി എണ്ണയ്ക്കാച്ചിറക്കുളം പാറശ്ശേരിയിൽ വീട്ടിൽ വി. ബിനീഷിനെയാണ് (37) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പാർക്കിങ് ഏരിയയിൽ ഇയാളും ബസ് ജീവനക്കാരും ഇയാൾ തമ്മിൽ വാക്കുതർക്കവും പിടിവലിയും ഉണ്ടായിരുന്നു. ഇത് കണ്ട് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. സ്ഥലത്ത് ഭീകരാന്തരിക്ഷം സൃഷ്ടിച്ച ഇയാളെ കൂടുതൽ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്. വെസ്റ്റ് എസ്.എച്ച്.ഒ എം.ശ്രീകുമാർ, എസ്.ഐമാരായ റിൻസ് എം.തോമസ്, കുര്യൻ കെ.കെ, സിജു കെ.സൈമൺ, സി.പി.ഒമാരായ ജി.രഞ്ജിത്ത്, തോമസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.