വീട്ടമ്മയെ മര്‍ദിച്ച കേസിലെ പ്രതി പിടിയിൽ

കു​ന്നി​ക്കോ​ട്: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ അ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ച​ക്കു​വ​ര​യ്ക്ക​ല്‍ താ​ഴ​ത്ത് ക​മ്പു​ക്കാ​ട്ടു​വീ​ട്ടി​ല്‍ ശ്യാം​കു​മാ​റാ​ണ് കു​ന്നി​ക്കോ​ട് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. താ​ഴ​ത്ത് ര​മാ​വി​ലാ​സ​ത്തി​ല്‍ ര​മാ​ദേ​വീ​യ​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ല് മ​ണി​യോ​ടെ ര​മാ​ദേ​വീ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ശ്യാം​കു​മാ​ര്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ​യെ മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സി​ന് ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. തു​ട​ര്‍ന്ന്, പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത് പ​ത്ത​നാ​പു​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - man arrested for assaulting housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.