Posted On
date_range Updated On
date_range കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്തയാൾ അറസ്റ്റിൽ
പൊൻകുന്നം: സമൻസുമായി വീട്ടിലെത്തിയ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്തതിന് ഒരാൾ അറസ്റ്റിൽ. ഇളങ്ങുളം പന്തമാക്കൽ സഹോദരിയുടെ വീട്ടിലെത്തിയ മലയാറ്റൂർ നീലീശ്വരം താന്നിക്കപ്പറമ്പിൽ മൈക്കിൾ ബേബിയെയാണ്(55) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പകൽ പന്തമാക്കൽ ഭാഗത്ത് ഭർത്താവിനും ഭാര്യക്കും സമൻസുമായെത്തിയതാണ് കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി ജീവനക്കാരി. മൈക്കിൾ ഇവരിൽനിന്ന് സമൻസ് വാങ്ങി കീറുകയും തിരിച്ചറിയൽ കാർഡ് വലിച്ചുപൊട്ടിക്കുകയും ചെയ്തുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.