അറസ്റ്റിലായ യുവാക്കൾ
Posted On
date_range Updated On
date_range മയക്കുമരുന്നുമായി മലയാളികൾ അറസ്റ്റിൽ
മംഗളൂരു: കേരള-കർണാടക അതിർത്തിയിലെ തലപ്പാടി തച്ചനിയിൽ മാരക രാസലഹരിയായ എ.ഡി.എം.എ വിൽപന നടത്തുകയായിരുന്ന രണ്ട് യുവാക്കളെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി സ്വദേശി സായ്കൃഷ്ണ(19), തൃശൂർ ജില്ലയിലെ വടക്കഞ്ചേരി സ്വദേശി തൻവീർ (20) എന്നിവരാണ് അറസ്റ്റിലായത്. രാസലഹരി കടത്താനും വിൽക്കാനും ഉപയോഗിച്ച മോട്ടോർ സൈക്കിൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.